KeralaLatest NewsNews

ചികിത്സ വൈകി: വനവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

കണ്ണൂർ: വനവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടു. കണ്ണൂർ അയ്യൻകുന്ന് സ്വദേശി രാജേഷ് ആണ് മരിച്ചത്. 22 വയസായിരുന്നു. ചികിത്സ വൈകിയതിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ വൈകിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

Read Also: ശബരിമല തീർത്ഥാടനം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് വി ഡി സതീശൻ

വെള്ളിയാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിലും രാത്രി മെഡിക്കൽ കോളേജിലുമായിരുന്നു കാണിച്ചത്. രോഗം മൂർച്ഛിച്ചതോടെ ഇന്ന് പുലർച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആറ് മണിയോടെ രാജേഷ് മരണപ്പെടുകയായിരുന്നു. എന്നാൽ യുവാവിന് ഡയാലിസിസ് ഉൾപ്പെടെ നടത്തിയെന്നും തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

Read Also: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: മഴയ്ക്ക് മുന്നോടിയായി ഉണ്ടാകുന്ന ഇടിമിന്നല്‍ അപകടകാരി, ജാഗ്രത വേണം

shortlink

Related Articles

Post Your Comments

Related Articles


Back to top button