Latest NewsKeralaNews

ആദ്യം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം ഇരുവരും ജീവനൊടുക്കി; അടിമുടി ദുരൂഹത

കര്‍ണാടകയിലെ കുടകില്‍ റിസോർട്ടിൽ ആത്മഹത്യ ചെയ്ത മലയാളി കുടുംബത്തെ തിരിച്ചറിഞ്ഞു. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസറും ഭര്‍ത്താവും മകളുമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ജിബി ഏബ്രഹാം (38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് ജീവനൊടുക്കിയത്.

കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജിലെ റൂമിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ആണ് ഇവർ റൂം ബുക്ക് ചെയ്തത്. തുടര്‍ന്ന് ഇന്നലെ രാവിലെയായിട്ടും മൂവരെയും പുറത്തുകാണത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് തങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്ന് ഇവർ എഴുതിയ കത്തും മുറിയിൽ നിന്നും പോലീസ് കണ്ടെത്തി. മരണത്തില്‍ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്നും കത്തിൽ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് വിനോദും ജിബിയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇതില്‍ ജിബിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. വിനോദ് ആദ്യം വിവാഹം ചെയ്ത് ഭാര്യയും മകളും കനഡയിലാണ് നിലവില്‍ ഉള്ളത്. ജിബിയുടെ ആദ്യ ഭര്‍ത്താവ് ബെഗളൂരുവില്‍ സ്ഥിരതാമസമാണ്. ഇവിടെ ജിബിക്കുണ്ടായ ഗാര്‍ഹിക പീഡനങ്ങളാണ് ബന്ധം വേര്‍പിരിയുന്നതില്‍ എത്തിച്ചേര്‍ന്നത്. ആദ്യ ഭര്‍ത്താവ് ലഹരിക്ക് അടിമയായിരുന്നുവെന്നും ജിബി ആരോപിച്ചിരുന്നു.

തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ അസിസ്റ്റന്‍ പ്രഫസറായ ജിബി കാനഡയിലേക്ക് പോകാന്‍ വിസ എടുക്കുന്നതിന് വേണ്ടിയാണ് വിനോദിന്റെ സ്ഥാപനത്തില്‍ എത്തുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പരിചയം ദൃഢമാവുകയായിരുന്നു. തുടർന്നാണ് വിവാഹം. ഇതിനിടെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയിട്ടും വിസ നല്‍കാന്‍ കഴിയാതെ വന്നതോടെ ഇരുവരും പ്രതിസന്ധിയിലായെന്നാണ് പുറത്തുവരുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button