തൃശ്ശൂർ: കേരളം മുഴുവൻ വിതരണ ശൃംഗലയുള്ള വ്യാജ മദ്യ നിർമാണ കേന്ദ്രം പിടികൂടി. തൃശ്ശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പെരിങ്ങോട്ടുകരയിൽ ഗോകുലം സ്കൂളിന് സമീപം ഹോട്ടൽ നടത്തുന്നതിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ കേന്ദ്രമാണ് ഇന്നലെ പുലർച്ചെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. കുപ്പികളിലും കന്നാസുകളിലുമായി സൂക്ഷിച്ചു വച്ചിരുന്ന 1070 ലിറ്റർ വ്യാജ മദ്യം പിടികൂടി. വ്യാജ മദ്യം ഉണ്ടാകുന്നതിനു ആവശ്യമായ ക്യാരമൽ, ആൽക്കഹോൾ മീറ്റർ, സിന്റക്സ് ടാങ്ക് തുടങ്ങിയവയും മദ്യം കടത്തുന്നതിനുപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.
ഡോക്ടർ സിനിമ നടൻ, മനുഷ്യാവകാശ പ്രവർത്തകൻ, കാരുണ്യപ്രവർത്തകൻ, മാധ്യമപ്രവർത്തകൻ, തുടങ്ങി വിവിധങ്ങളായ രീതിയിൽ പ്രവർത്തനം നടത്തുന്ന ഇരിഞ്ഞാലക്കുട മുരിയാട് സ്വദേശി അനൂപ് ആണ് ഹോട്ടൽ വാടകയ്ക്ക് എടുത്ത് അതിന്റെ മറവിൽ വ്യാജമദ്യ നിർമാണം നടത്തിയിരുന്നത്. മുരിയാട് സ്വദേശി അനൂപ് കുമാർ, തൃശൂർ കല്ലൂർ മുട്ടിത്തടി സ്വദേശി ഷെറിൻ മാത്യു, ചേർപ്പ് ചിറക്കൽ സ്വദേശിയും സംഗീത സംവിധായകനുമായ പ്രജീഷ്, കോട്ടയം സ്വാദേശികളായ റെജി, റോബിൻ, കൊല്ലം മയ്യനാട് സ്വദേശി മെൽവിൻ ഗോമസ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മധ്യമേഖല കമ്മീഷണർ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ കൃഷ്ണപ്രസാദ്, പ്രിവന്റീവ് ഓഫീസർമാരായ സജീവ്, മോഹനൻ, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ കുമാർ, സിജോമോൻ, വിശാൽ, സനീഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments