KeralaLatest NewsNews

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

Read Also: 100 ദിവസം നീണ്ടുനില്‍ക്കുന്ന ചുമയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍

കണ്ണൂർ അയ്യൻകുന്ന് സ്വദേശി രാജേഷ് എന്ന വനവാസി യുവവാണ് മരിച്ചത്. 22 വയസായിരുന്നു. ചികിത്സ വൈകിയതിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ വൈകിയെന്നാണ് ബന്ധുക്കൾ പറയുന്നത്

വെള്ളിയാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിലും രാത്രി മെഡിക്കൽ കോളേജിലുമായിരുന്നു കാണിച്ചത്. രോഗം മൂർച്ഛിച്ചതോടെ ഇന്ന് പുലർച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആറ് മണിയോടെ രാജേഷ് മരണപ്പെടുകയായിരുന്നു. എന്നാൽ യുവാവിന് ഡയാലിസിസ് ഉൾപ്പെടെ നടത്തിയെന്നും തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

Read Also: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഹര്‍ജികളില്‍ സുപ്രീംകോടതി വിധി നാളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button