
ശാസ്താംകോട്ട: യുവാവിനെ ഗുരുതരമായി ദേഹോപദ്രവമേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. നിരവധി കേസിലെ പ്രതികളായ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളയ്ക്കൽ തെക്കതിൽ ബാദുഷ(29), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പീഠിക്കലഴികത്ത് വീട്ടിൽ അതുൽരാജ് എന്ന കെ.പി. കണ്ണൻ(27), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പ്രീമാ ഭവനത്തിൽ മൊട്ടാസ് എന്ന പ്രിഥിൻ രാജൻ(29) എന്നിവരാണ് അറസ്റ്റിലായത്. ശാസ്താംകോട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : രാജ്യത്ത് വീണ്ടും 166 പുതിയ കോവിഡ് കേസുകൾ, ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിൽ
ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാസ്താംകോട്ട വിജയാ ബാറിൽ വച്ച് ഒന്നാം പ്രതി ബാദുഷയെ ചീത്ത വിളിച്ചത് ദേഹോപദ്രവമേറ്റ യുവാവാണെന്ന് തെറ്റിദ്ധരിച്ചാണ് ഉപദ്രവിച്ചത്. രണ്ടും മൂന്നും പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സംഭവത്തിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ഇനി അഞ്ചു പ്രതികളെ പിടികൂടാനുള്ളതായി ശാസ്താംകോട്ട എസ്.എച്ച്.ഒ കെ. ശ്രീജിത്ത് പറഞ്ഞു.
ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ അലക്സാണ്ടർ, ഷൺമുഖദാസ്, അരുൺകുമാർ, രാകേഷ്, പത്മകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments