കോഴിക്കോട്: പൊലീസിനെ ആക്രമിച്ച പ്രതി 37 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. 1986 ആഗസ്റ്റ് ആറിന് മാവൂർ റോഡിൽ പൊലീസുകാരെ ആക്രമിച്ചു പരിക്കേൽപിച്ച പന്നിയങ്കര കെണിയപറമ്പത്ത് അബ്ദുൽ ഗഫൂറി(58)നെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ശബരിമലയില്‍ ഭക്തജനത്തിരക്ക്: അടിയന്തര ഇടപെടലുമായി ഹൈക്കോടതി, ദര്‍ശനസമയം കൂട്ടാന്‍ കഴിയുമോ?
ഇയാൾ കോടതിയിൽ പാസ്പോർട്ടും മറ്റു രേഖകളും ഹാജരാക്കി ജാമ്യത്തിലിറങ്ങി. പിന്നീട് കോടതിയിൽ ഹാജരാകാതെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചുവരുകയായിരുന്നു.
Read Also : കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയരുന്നു! ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഓസ്ട്രേലിയ
നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടക്കാവ് സബ് ഇൻസ്പെക്ടർ പി. ലീല, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, പി.കെ. ബൈജു, സി. ഹരീഷ് കുമാർ, യു.സി. വിജീഷ്, പ്രഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments