കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയർന്നതോടെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങി ഓസ്ട്രേലിയ. കോവിഡാനന്തരം മികച്ച ജീവിത സാഹചര്യങ്ങൾ ലക്ഷ്യമിട്ട്, നിരവധി ആളുകളാണ് സ്വന്തം നാട് വിട്ട് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. രാജ്യത്തേക്ക് ഒഴുകുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത് ജനസംഖ്യ കൂടാനും പണപ്പെരുപ്പം വര്‍ദ്ധിക്കാനും വഴിയൊരുക്കിയത് ഓസ്ട്രേലിയൻ സർക്കാറിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണകൂടം നടപടികൾ കർശനമാക്കുന്നത്.
അടുത്തയാഴ്ചയോടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലാക്കാനാണ് ഓസ്ട്രേലിയയുടെ തീരുമാനം. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ഓസ്ട്രേലിയയിലെ ജനസംഖ്യയിൽ 2.5 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർദ്ധനവാണ് കഴിഞ്ഞ പാദത്തിൽ രേഖപ്പെടുത്തിയത്. കുടിയേറ്റ നിരക്ക് കോവിഡിന് മുൻപുള്ള നിലയിലേക്ക് തിരിച്ചു കൊണ്ടുവരാൻ, വൈദഗ്ധ്യം ഉള്ളവർക്ക് മാത്രം വിസ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. വിദേശ വിദ്യാർത്ഥികളുടെ വരവ് നിയന്ത്രിക്കാൻ ഓസ്ട്രേലിയ കഴിഞ്ഞ ഓഗസ്റ്റിൽ കർശന നിബന്ധനകൾ കൊണ്ടുവന്നിരുന്നു.
Also Read: വയനാട്ടില്‍ കടുവയുടെ ആക്രമണം: യുവാവ് കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയത് പാതി ഭക്ഷിച്ച നിലയിൽ
Post Your Comments