Latest NewsKeralaNews

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയില്‍. ചങ്ങനാശ്ശേരി അക്ഷരനഗർ ഭാഗത്ത് പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ ദിൽജിത്തിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. വേളൂർ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദിൽജിത്ത്, സ്വർണ്ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് യുവാവ് പണയം വയ്ക്കാന്‍ സ്ഥാപനത്തില്‍ എത്തിയത്. എട്ട് ഗ്രാം തൂക്കമുള്ള സ്വർണ്ണം പൂശിയ കമ്പിവള പണമിടപാട് സ്ഥാപനത്തില്‍ ദില്‍ജിത്ത് നൽകി. 31,000 രൂപയാണ് പണയം വച്ച് തട്ടിയെടുക്കാൻ ശ്രമിച്ചത്. സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് കുമാർ കെആർ, എസ്ഐ അജ്മൽ ഹുസൈൻ, സിപിഒ സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിൽജിത്തിനെതിരെ കോട്ടയം ഈസ്റ്റ്, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ആലപ്പുഴ, മുഹമ്മ, കിഴ് വായ്പൂർ എന്നീ സ്റ്റേഷനുകളിൽ സമാനമായ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button