Latest NewsKeralaNews

ക്രിസ്മസ് ന്യുഇയർ സ്പെഷ്യൽ ഡ്രൈവ്: കൊല്ലത്ത് ചാരായ വിൽപ്പനക്കാർ അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ് ന്യുഇയർ സ്പെഷ്യൽ ഡ്രൈവിൽ കൊല്ലത്ത് ചാരായം വാറ്റുകാരും ഇടുക്കിയിൽ എംഡിഎംഎ വില്പനക്കാരും പിടിയിലായി. ഇന്നലെ രാത്രി മടത്തറ ശിവൻമുക്ക് ഭാഗത്ത് ചടയമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 220 ലിറ്റർ കോടയും 16 ലിറ്റർ ചാരായവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Read Also: ഹോട്ടലുകൾ റേറ്റ് ചെയ്താൽ മാത്രം മതി, ഒരു ദിവസം ലഭിക്കുക 1500 രൂപ! സോഫ്റ്റ്‌വെയർ എൻജിനീയർക്ക് നഷ്ടമായത് ലക്ഷങ്ങൾ

ശിവൻമുക്ക് സ്വദേശികളായ ചാക്ക് എന്ന് വിളിക്കുന്ന ശശി, സാന്തു എന്ന് വിളിക്കുന്ന നിതിൻ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശശിയുടെ വീട്ടിൽ നിന്നും 25 ലിറ്റർ കോടയും 8 ലിറ്റർ ചാരായവും, നിതിന്റെ വീട്ടിൽ നിന്നും 195 ലിറ്റർ കോടയും 8 ലിറ്റർ ചാരായവും, വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസർ ഷാനവാസ്, സിവിൽ എക്സൈസ് ഓഫീസർ ശ്രേയസ്, ഉമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ സംഘത്തിൽ പങ്കെടുത്തു. അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 4.645 ഗ്രാം എംഡിഎംഎ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. പള്ളിവാസൽ സ്വദേശി വിശ്വനാഥൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മാരുതി കാറും, ഒരു മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ കെ, പ്രിവന്റീവ് ഓഫീസർ പ്രദീപ് കെ വി, സിവിൽ എക്‌സൈസ് ഓഫീസർ സുരേഷ് കെ എം, ധനീഷ് പുഷ്പചന്ദ്രൻ, യദുവംശരാജ് ഡ്രൈവർ നിതിൻ ജോണി എന്നിവർ റെയിഡിൽ പങ്കെടുത്തു.

Read Also: വിരലടയാളം പതിഞ്ഞില്ലെങ്കിലും ഇനി ആധാർ ലഭിക്കും! മാർഗ്ഗനിർദേശങ്ങളിൽ പുതിയ മാറ്റവുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button