മീഥെയ്ൻ അധിഷ്ഠിത ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റിൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചൈന. ചൈനയിലെ ലാൻഡ് സ്പേസ് എന്ന സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയാണ് ചൂചേ-2-വൈ-3 റോക്കറ്റിൽ മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ജിയുക്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു റോക്കറ്റ് കുതിച്ചുയർന്നത്. മീഥെയ്നും, ദ്രവ ഓക്സിജനും ചേർന്ന ഇന്ധനമാണ് റോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ചെലവ് ചുരുക്കാനും, റോക്കറ്റുകൾ വീണ്ടും പുനരുപയോഗിക്കാനും സഹായിക്കുന്നതാണ്.
ഈ വർഷം ജൂലൈയിൽ ചൂചേ-2 എന്ന റോക്കറ്റും കമ്പനി വിക്ഷേപിച്ചിരുന്നു. സ്പേസ്റ്റി എന്ന ചൈനീസ് സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച രണ്ട് പരീക്ഷണ ഉപഗ്രഹങ്ങളാണ് അന്ന് റോക്കറ്റിൽ ഘടിപ്പിച്ചത്. ഇതോടെ, മീഥെയ്ൻ-ലിക്വിഡ് ഓക്സിജൻ ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം ലാൻഡ് സ്പേസ് സ്വന്തമാക്കി. നിലവിൽ, വിക്ഷേപിച്ചിരിക്കുന്ന ഉപഗ്രഹത്തിന് ഏകദേശം 500 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് 1.5 മെട്രിക് പേലോഡ് വരെ വഹിക്കാൻ കഴിയും. ഇത് ഭാവിയിൽ 4 ടൺ ആക്കി ഉയർത്തുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
Also Read: വിട്ടൊഴിയാതെ വായു മലിനീകരണം! ഡൽഹിയിലെ സ്ഥിതി വീണ്ടും രൂക്ഷമാകുന്നു
Post Your Comments