
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കാട്ടാക്കട മലയൻകീഴ് സ്വദേശി ശിവപ്രസാദാണ് അറസ്റ്റിലായത്. മൂന്ന് പേരിൽ നിന്നായി 12 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
Read Also: 9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കേടായി, പ്രതികള്‍ പിടിയില്‍
കേസിനാസ്പദമായ സംഭവം നടന്നത് 2021-ലാണ്. പൊഴിയൂരിൽ നിന്നുള്ള മൂന്ന് യുവാക്കൾക്ക് കാനഡ, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത ശേഷമാണ് ഇയാൾ ഇവരിൽ നിന്നായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. പിന്നീട് ഇയാൾ വിദേശത്തേക്ക് മുങ്ങുകയും ചെയ്തു.
തുടർന്നാണ് യുവാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതി നിരവധി പേരെ ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Post Your Comments