സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർദ്ധിച്ച്, 5,770 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 2 ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ നാലാം തീയതി സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലെത്തിയിരുന്നു. ഈ മാസം ആറിന് രേഖപ്പെടുത്തിയ 45,960 രൂപയാണ് ഡിസംബറിലെ താഴ്ന്ന നിലവാരം.
ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. ആഗോള ഓഹരി സൂചികകളും, എണ്ണയും തളർന്നതോടെ സ്വർണവില വീണ്ടും ശ്രദ്ധാ കേന്ദ്രമാകുകയാണ്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,031.17 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങൾ ഡോളറിലായതിനാൽ തന്നെ നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ ചലനങ്ങൾക്കു വഴിവയ്ക്കും. ഡോളർ- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.
Also Read: മണിക്കൂറുകളുടെ വ്യത്യാസത്തിൽ തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം: ആളപായമില്ല
Post Your Comments