KeralaLatest NewsNews

മഹുവയെ പുറത്താക്കിയത് പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായം: പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ

ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയിത്രയെ പുറത്താക്കിയതിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ. നടപടി പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ കോഡ് ഓഫ് കോൺടാക്ട് ഇതുവരെ എത്തിക്‌സ് കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകും: കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്

മഹുവയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ല. തട്ടിക്കൂട്ടി തയ്യാറാക്കിയ റിപ്പോർട്ടാണ് സഭയിൽ വച്ചത്. പാർലമെന്റിൽ മോദിയെയും അദാനിയെയും വിമർശിച്ച മഹുവയെ നിശബ്ദയാക്കുകയായിരുന്നു ലക്ഷ്യം. വിഷയം ഇന്ത്യ മുന്നണി രാഷ്ട്രീയ പ്രശ്‌നമായി ഏറ്റെടുക്കും. കേന്ദ്രസർക്കാരിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്തു: മലയാളി വ്യവസായി ഇഡിയുടെ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button