തിരുവനന്തപുരം: തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേവലം ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറിയെന്ന് എം വി ഗോവിന്ദൻ. പുതുതായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷിച്ച് പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് ഇതാണ്. എന്തെല്ലാം രീതിയിലുള്ള തട്ടിപ്പുകളിലാണ് യൂത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പ്രതിയാക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തത്. തൊഴിൽതട്ടിപ്പ്, വ്യാജരേഖ നിർമ്മാണം, അഡ്മിഷൻ തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനിൽ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ആ സംഘടനയെ അവർ മാറ്റിയിരിക്കുന്നു. ഇപ്പോൾ ഓരോരോ കേസുമായിട്ട് ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൽ പരിശോധിച്ച് നോക്കുമ്പോൾ വലിയ രീതിയിലുള്ള ജീർണത തന്നെയാണ് പുറത്തുവരുന്നത്. ഇപ്പോ ഒന്നോ രണ്ട് സംഭവങ്ങളല്ല, ഒന്നിനുപുറകെ ഒന്നായി, ഏറ്റവും ഒടുവിൽ ജോലി തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ അറസ്റ്റിലായിരിക്കുകയാണ്. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതിന് യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലാണ് പിടിയിലായത്. എംപി കോട്ടയിൽ ജോലി നൽക്കാമെന്നാണ് വാഗ്ദാനം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
Read Also: എഐ രംഗത്ത് ഇനി പോര് കടുക്കും! ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്തി ഗൂഗിളിന്റെ ജെമിനി
നഴ്സിംഗ് പ്രവേശനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പരാതിയും ഇയാൾക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. റെയിൽവേ സാമഗ്രികൾ മോഷ്ടിച്ച് കൊല്ലത്ത് അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൽ ആവർത്തിക്കാതിരിക്കാൻ അവയെ തള്ളിപ്പറയാതെ പൂർണ്ണ സംരക്ഷണം നൽകുകയാണ് കെപിസിസി പ്രസിഡന്റും നേതൃത്വുവും ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട രീതിയിൽ ചിലപ്പോൾ സംഭവിച്ചു എന്നു വരാം സ്വാഭാവികമായിട്ടും അതിനെ തള്ളിപ്പറയുകയും ആ നിലപാടിനോട് ഞങ്ങൾ യോജിക്കുന്നില്ല എന്നും നേതൃത്വം പറയുന്നില്ല. പൂർണ്ണമായ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയിൽ കാർഡ് വ്യാജമായി നിർമ്മിച്ചവരെ യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിന്റെ കാറിൽ നിന്നും തന്നെ പിടികൂടി. ഇങ്ങനെ അടിമുടി ജീർണതയുടെ പ്രതീകമായി യൂത്ത് കോൺഗ്രസ് മാറിയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Also: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു
Post Your Comments