ഈ വർഷത്തെ മഹാശിവരാത്രി നാളെയാണ്. ശിവരാത്രി നാളില്‍ ചെയ്യുന്ന ശിവാരാധന അനന്ത മടങ്ങ് ഫലം നല്‍കുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം ഭോലേനാഥിന്റെ ഭക്തര്‍ ഭക്തിയോടും വിശ്വാസത്തോടും കൂടി ഉപവാസമെടുക്കും. വിവിധ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഭക്തര്‍ ഈ ദിവസം ശിവനെ ആരാധിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനും വിവാഹം നടക്കാത്തവര്‍ക്കും മഹാശിവരാത്രിയില്‍ ചില പരിഹാരങ്ങള്‍ പ്രയോജനകരമാണെന്നാണ് പറയുന്നത്.
ആഗ്രഹിക്കുന്ന ജോലിക്കായി മഹാശിവരാത്രിയില്‍ ഭക്തർ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതെങ്ങനെയെന്ന് നോക്കാം: ജോലിയിലും ബിസിനസിലും വിജയം നേടാന്‍ മഹാശിവരാത്രി നാളില്‍ ദേവന് അഭിഷേകത്തിന് വെള്ളിപ്പാത്രം ഉപയോഗിക്കുക. ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുമ്പോള്‍, ‘ഓം നമഃ ശിവായ’ ജപിക്കുക. ശിവാരാധനയില്‍ വെളുത്ത പൂക്കള്‍ ഉപയോഗിക്കുക. ഇതിന് ശേഷം ശിവനെ പ്രണാമം ചെയ്ത് ബിസിനസിലോ ജോലിയിലോ വേണ്ട വിജയത്തിനായി പ്രാര്‍ഥിക്കുക.
അതേസമയം, നമ്മുടെ നല്ല ആരോഗ്യത്തിനായും മഹാശിവരാത്രി നാളില്‍ പ്രാര്‍ത്ഥനയുണ്ട്. ശിവരാത്രി ദിനത്തില്‍ പ്രഭാത ആരാധനയ്ക്ക് പുറമേ ശുദ്ധമായ പശുവിന്‍ നെയ്യ് ഒരു മണ്‍വിളക്കില്‍ നിറച്ച് വൈകുന്നേരം അതില്‍ കർപ്പൂരം ഇടുക. ഇതിനുശേഷം ഇത് കത്തിക്കുക. കൂടാതെ പാല്‍, കൽക്കണ്ടം , അക്ഷതം എന്നിവ വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തില്‍ സമര്‍പ്പിക്കുക. ഇത് ചെയ്യുമ്പോള്‍ ‘ഓം നമഃ ശിവായ’ എന്ന് 108 തവണ ജപിക്കുക. ഇങ്ങനെ ചെയ്താല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം.
Post Your Comments