Latest NewsNewsBusiness

കാലാവസ്ഥ തിരിച്ചടിയായി! കരിമ്പ് കൃഷി നിറം മങ്ങുന്നു, പഞ്ചസാര ഉൽപ്പാദനത്തിന് ഇടിവ്

പഞ്ചസാര ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ കരിമ്പിൽ നിന്നുള്ള എഥനോൾ ഉൽപ്പാദനത്തിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി

അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ തിരിച്ചടിയായി മാറിയതോടെ രാജ്യത്ത് കരിമ്പ് കൃഷി നിറം മങ്ങുന്നു. ഇതോടെ, പഞ്ചസാര ഉൽപ്പാദനവും നേരിയ തോതിൽ ഇടിഞ്ഞു. പ്രധാന കരിമ്പ് കൃഷി മേഖലകളായ കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മഴ ലഭിച്ചതോടെയാണ് കരിമ്പ് കൃഷിക്ക് തിരിച്ചടിയായി മാറിയത്. ഒക്ടോബറിൽ ആരംഭിച്ച സീസണിലെ ആദ്യത്തെ രണ്ട് മാസങ്ങളിൽ പഞ്ചസാര ഉൽപ്പാദനം മുൻ വർഷം ഇതേ കാലയളവിനെക്കാൾ 10 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. നിലവിൽ, ആഭ്യന്തര വിലക്കയറ്റം തടയാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്.

പഞ്ചസാര ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ കരിമ്പിൽ നിന്നുള്ള എഥനോൾ ഉൽപ്പാദനത്തിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവരുടെ മന്ത്രിസഭാ സമിതി നടത്തിയ ചർച്ചകൾക്കൊടുവിലാണ് എഥനോൾ ഉൽപ്പാദനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിവർഷം 40 ലക്ഷം കരിമ്പാണ് ബയോ ഇന്ധന ആവശ്യത്തിനുള്ള എഥനോൾ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്നത്.

Also Read: നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

നടപ്പ് സീസണിൽ കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവ എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കരുതെന്ന് ഷുഗർ മില്ലുകൾക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പൊതുമേഖല എണ്ണ കമ്പനികൾ നൽകിയിട്ടുള്ള കരാർ അനുസരിച്ച്, ബി ഹെവി മൊളാസസിൽ നിന്നും എഥനോൾ ഉൽപ്പാദനത്തിന് വിലക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button