Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsBusiness

പരിസ്ഥിതിക്കും ഖജനാവിനും ഒരുപോലെ ഗുണം ചെയ്ത് എഥനോൾ: ഇക്കുറി ലാഭിച്ചത് 24,300 കോടി രൂപയുടെ വിദേശ നാണ്യം

2070 ഓടെ സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യയുടെ പദ്ധതി

പരിസ്ഥിതിക്കും ഖജനാവിനും ഒരുപോലെ ഗുണം ചെയ്തതോടെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് എഥനോൾ. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ പെട്രോളിൽ എഥനോൾ കലർത്തിയതിലൂടെ 24,300 കോടി രൂപയുടെ വിദേശ നാണ്യമാണ് ലാഭിക്കാൻ കഴിഞ്ഞത്. പൊതുമേഖല എണ്ണ വിപണന കമ്പനികൾ ഏകദേശം 509 കോടി ലിറ്റർ പെട്രോളും ഇതിലൂടെ ലാഭിച്ചിട്ടുണ്ട്. എഥനോൾ കലർത്തിയ പെട്രോൾ പരിസ്ഥിതിക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്. ഈ കാലയളവിൽ 108 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനമാണ് കുറച്ചത്.

2070 ഓടെ സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇതിന്റെ ഭാഗമായി 2024-25 ഓടെ എഥനോൾ കലർന്ന പെട്രോൾ 20 ശതമാനവും, 2029-30 ആകുമ്പോഴേക്കും 30 ശതമാനവും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കരിമ്പ്, ചോളം, അരി, ഗോതമ്പ്, തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവ ഇന്ധനമാണ് എഥനോൾ. എഥനോൾ 99.9% ശുദ്ധമായ ആൽക്കഹോളാണ്. ഇത് പെട്രോളുമായി കലർത്തി ശുദ്ധമായ ബദൽ ഇന്ധനം ഉണ്ടാക്കാനാകും. അതേസമയം, ബയോഗ്യാസ്-നാചുറൽ ഗ്യാസ് മിക്സിംഗ്, ബയോ ഡീസലിന്റെ ഉപയോഗം, ധാന്യങ്ങൾ, ഫാം വേസ്റ്റ് എന്നിവയിൽ നിന്നുള്ള എഥനോൾ ഉൽപ്പാദനത്തിന് മുൻഗണന നൽകാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

Also Read: നൂറിലേറെ ആളുകൾ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button