തൊടുപുഴ: ഇന്നലെ വൈകുന്നേരമുണ്ടായ മിന്നലിനെ തുടർന്ന് തീപിടിച്ച് വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ഈ സമയം താമസക്കാർ വീട്ടിൽ സ്ഥലത്തില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
Read Also : ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ തീരുമാനം
കീരികോട് കൈതക്കൊമ്പിൽ ജയകൃഷ്ണന്റെ കാപ്പിത്തോട്ടത്തിലുള്ള വീടിനാണ്കത്തിനശിച്ചത്. വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. വാടകക്കാർ പുറത്തുപോയ സമയത്താണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ ശക്തമായ മിന്നലിൽ വീടിനു സമീപത്തെ തെങ്ങിനാണ് ആദ്യംതീപിടിച്ചത്.
പിന്നീട് വീട്ടിലേക്ക് തീപടരുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ ഫയർഫോഴ്സും ചേർന്ന് തീയണച്ചെങ്കിലും ഇതിനോടകം വീട് കത്തി നശിച്ചിരുന്നു. വീട്ടുമുറ്റത്തു കിടന്ന കാർ തള്ളിമാറ്റിയതിനാൽ ഇതിലേക്ക് തീപടരാതെ സംരക്ഷിക്കാനായി.
Post Your Comments