Latest NewsKeralaNews

ഇനിയെങ്കിലും കേരളത്തിന്റെ കണ്ണ് തുറപ്പിക്കണം: സ്ത്രീധനത്തിനെതിരെ ധൈര്യപൂർവം പ്രതികരിക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിലെ വരികൾ ഇനിയെങ്കിലും കേരളത്തിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെൺകുട്ടികളോ അവരുടെ കുടുംബമോ മാത്രമല്ല മക്കൾക്കൊപ്പം നിൽക്കുന്ന ഓരോരുത്തരും സ്ത്രീധനത്തിനെതിരെ ധൈര്യപൂർവം പ്രതികരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സ്വർണവും പ്ലാറ്റിനവും ഉപയോഗിച്ച് നിർമ്മാണം, അലങ്കരിച്ചിരിക്കുന്നത് വജ്രങ്ങൾ കൊണ്ട്! ലോകത്തിലെ ആഡംബര കപ്പൽ ഇതാണ്

ഡോ. ഷഹനയുടേതിന് സമാനമായ നിരവധി ദുരനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ആവർത്തിക്കപ്പെടുകയാണ്. കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ ഒരു മനോനില പാകപ്പെട്ടു വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ വനിതാ കമ്മിഷനും മറ്റ് സർക്കാർ സംവിധാനങ്ങൾക്കും നിർണായക പങ്കുണ്ട്. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കണം. കർശന നിയമ നിർമ്മാണത്തിലൂടെയും ബോധവത്ക്കരണത്തിലൂടെയും ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘കണ്ണൂര്‍ സ്ക്വാഡിനെ കുറ്റംപറഞ്ഞ സംവിധായകൻ ജിതിൻ ലാല്‍ അല്ല’, മാപ്പ് പറഞ്ഞ് സംവിധായകൻ റോബി വര്‍ഗീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button