പാലക്കാട്: ആനക്കൊമ്പുകളും നാടൻ തോക്കുകളുമായി മൂന്നുപേർ പിടിയിൽ. അട്ടപ്പാടി പുതൂർ ഇലവഴിച്ചിയിൽ രണ്ട് ആനക്കൊമ്പുകളും ആറ് നാടൻ തോക്കുകളും വിവിധ തരത്തിലുള്ള ആയുധ ശേഖരവുമായി മൂന്നുപേർ വനം വകുപ്പിന്റെ പിടിയിലായി.
ആനക്കൊമ്പുകൾ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തുടർപരിശോധനയിൽ പുലിയുടേയും കരടിയുടേയും പല്ലുകൾ, കാട്ടുപോത്തിന്റെ നെയ്യ്, പന്നിയുടെ തേറ്റകൾ തുടങ്ങിയവയും വേട്ടയ്ക്കുപയോഗിക്കുന്ന മാരകായുധങ്ങൾ എന്നിവ പിടിച്ചെടുത്തു. രക്ഷപ്പെട്ട മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
Post Your Comments