Latest NewsNewsBusiness

ആർബിഐ: ധന നയ അവലോകന യോഗ തീരുമാനം നാളെ, ആകാംക്ഷയോടെ നിക്ഷേപകർ

ആഗോള ഘടകങ്ങൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ ആർബിഐയുടെ റിപ്പോർട്ട് ആകാംക്ഷയോടെയാണ് നിക്ഷേപകർ കാത്തിരിക്കുന്നത്

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 3 ദിവസത്തെ ധന നയ അവലോകന യോഗത്തിന്റെ തീരുമാനം നാളെ പ്രഖ്യാപിക്കും. പലിശ നിരക്കുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമാണ് നാളെ ആർബിഐ അറിയിക്കുക. നാണയപ്പെരുപ്പം നിയന്ത്രണ വിധേയവും, സാമ്പത്തിക മേഖല മികച്ച വളർച്ച കൈവരിക്കുന്നതിനാലും ഇത്തവണയും മുഖ്യ പലിശ നിരക്കായ റിപ്പോയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നടപ്പു സാമ്പത്തിക വർഷം ഇതിനു മുൻപ് നടന്ന അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.

ആഗോള ഘടകങ്ങൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ ആർബിഐയുടെ റിപ്പോർട്ട് ആകാംക്ഷയോടെയാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. നിലവിൽ, അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകൾ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ ധന നയത്തിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. വിലക്കയറ്റത്തിന്റെ തോത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ, അടുത്ത വർഷം മാർച്ച് മുതൽ പലിശ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2022 മെയ് മാസം നടന്ന അവലോകന യോഗം മുതലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്താൻ തുടങ്ങിയത്. തുടർച്ചയായ ആറ് തവണ റിപ്പോ നിരക്ക് 2.5 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.

Also Read: വിശാലമായ സീറ്റുകൾ, അത്യാധുനിക സൗകര്യങ്ങൾ! എയർ ഇന്ത്യ എക്സ്പ്രസിൽ വിഐപി ക്ലാസ് എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button