രാജ്യത്തെ പ്രമുഖ ഓൺലൈൻ പേയ്മെന്റ് സ്ഥാപനമായ പേടിഎം വായ്പകൾ നൽകുന്നത് വെട്ടിച്ചുരുക്കുന്നു. ഉപഭോക്തൃ വായ്പകൾക്കുള്ള മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് കർശനമാക്കിയ സാഹചര്യത്തിലാണ് പേടിഎമ്മിന്റെ നടപടി. ഇതോടെ, 50,000 രൂപയിൽ താഴെ മൂല്യമുള്ള വായ്പകൾ നൽകുന്നത് പേടിഎം നിർത്തലാക്കുന്നതാണ്. പേടിഎമ്മിന്റെ ഈ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ ഇന്ന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. പേടിഎം ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഇടിഞ്ഞു.
ഗോൾഡ്മാൻ സാക്സ് ബൈ സ്റ്റാറ്റസിൽ നിന്ന് ന്യൂട്രലിലേക്കാണ് ഇന്ന് ഓഹരികൾ റേറ്റ് ചെയ്തത്. കൂടാതെ, ഓഹരി വില 1,250 രൂപയിൽ നിന്ന് 840 രൂപയായി ചുരുങ്ങുകയും ചെയ്തു. ഓഹരി വിപണിയിൽ ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും വലിയ ഇൻട്ര ഡേ താഴ്ചയാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. വ്യാപാരം അവസാനിപ്പിക്കുമ്പോൾ 18.65 ശതമാനം ഇടിഞ്ഞ് 661.35 രൂപയിലാണ് പേടിഎമ്മിന്റെ ഓഹരികൾ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ ഏകദേശം 26 ശതമാനത്തിലധികം നഷ്ടമാണ് പേടിഎം രേഖപ്പെടുത്തിയിട്ടുള്ളത്.
Post Your Comments