തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പുതുക്കിയ മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്.
Read Also: കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തി: കാർ യാത്രക്കാർക്കെതിരെ കേസെടുത്ത് പൊലീസ്
ജാഗ്രതയുടെ ഭാഗമായി നാളെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമായിരുന്നു മുന്നറിയിപ്പ്.
എന്നാല്‍ ശനിയാഴ്ച കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments