Latest NewsKeralaNews

കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തി: കാർ യാത്രക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ കാർ യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് സർവീസ് നടത്തിയ സ്വിഫ്റ്റ് എസി ബസിലെ ജീവനക്കാർക്ക് നേരെയാണ് ആക്രമണം നടന്നത്. ബസ് രാത്രി അമ്പലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

Read Also: ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും വീ​ടി​ന്റെ പോ​ര്‍ച്ചി​ല്‍ നി​ന്ന് ബൈ​ക്കും ക​വ​ര്‍ന്നു: നാലംഗസംഘം അറസ്റ്റിൽ

ബസ് യാത്ര തടസപ്പെടുത്തി കാറോടിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മർദ്ദിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. മദ്യലഹരിയിലെത്തിയ സംഘമാണ് കെഎസ്ആർടിസി ജീവനക്കാരെ മർദ്ദിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും സംഘം കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. കാറിലെത്തിയ ഒരു സംഘം യുവാക്കൾ ബസ് തടഞ്ഞ് ജീവനക്കാരെ അതിക്രൂരമായാണ് മർദ്ദിച്ചത്.

Read Also: വ​നംവ​കു​പ്പ് യാ​ത്ര നി​രോ​ധി​ച്ച​ ആ​ലു​വ-​മൂ​ന്നാ​ർ പ​ഴ​യ റോ​ഡി​ലെ വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​:10പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button