Latest NewsNewsBusiness

തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി ഫെഡറൽ ബാങ്ക്, അറിയാം പുതുക്കിയ നിരക്കുകൾ

മുതിർന്ന പൗരന്മാർക്ക് 8.15 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്

തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. 500 ദിവസം കാലാവധിയുള്ള റെസിഡന്റ്, നോൺ റസിഡന്റ് നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് ഉയർത്തിയിരിക്കുന്നത്. ഈ നിക്ഷേപകൾക്ക് പരമാവധി 7.50 ശതമാനം പലിശ ലഭിക്കുന്നതാണ്. അതേസമയം, കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഇതേ കാലയളവിൽ 7.65 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.15 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

21 മാസം മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം വരെയാണ് പലിശ ലഭിക്കുക. ഇതേ കാലയളവിൽ, സാധാരണ പൗരന്മാർക്ക് കാലാവധിക്ക് മുൻപ് പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് 7.05 ശതമാനവും, കാലാവധിക്ക് ശേഷം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് 7.30 ശതമാനവുമാണ് പലിശ നൽകുന്നത്. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് ഫെഡറൽ ബാങ്ക് മികച്ച ഓപ്ഷനാണ്.

Also Read: വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമോ പക്ഷാഘാതമോ വരുന്നതിന് മുന്‍പ് ശരീരം തരുന്ന ചില സൂചനകള്‍ ശ്രദ്ധിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button