KeralaLatest NewsNews

ഡോ ഷഹനയുടെ മരണം; സുഹൃത്തായ ഡോ റുവൈസ് ഒളിവില്‍, തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ഒളിവില്‍ പോയ ആൺസുഹൃത്ത് ഡോ. റുവൈസിനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്.

ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും റുവൈസിനെ കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന്
വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹന ജീവനൊടുക്കാൻ കാരണമെന്നും ആണ് ബന്ധുക്കളുടെ ആരോപണം.

റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button