ErnakulamNattuvarthaLatest NewsKeralaNews

കോതമംഗലം ഷോജി വധക്കേസിൽ വഴിത്തിരിവ്: 11 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

കൊച്ചി: കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

2012 ലാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. ഷോജിയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും കത്തി കണ്ടെത്തിയിരുന്നില്ല. ഭര്‍ത്താവ് ഷാജിയെ അടക്കം ചോദ്യം ചെയ്‌തെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

Read Also : ഡോ. ഷഹ്നയുടെ മരണം, ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കും:ആരോഗ്യ സര്‍വകലാശാല വിസി

ഷോജി വീടിന് സമീപത്തുള്ള കടയിലാണ് ഉണ്ടായിരുന്നത്. ആ സമയത്ത് വീട്ടിലെത്തിയ ഷാജി സ്വര്‍ണം എടുത്തു. ശബ്ദം കേട്ട് ഷോജി വീട്ടിലേക്ക് എത്തുകയും, സ്വര്‍ണം എടുത്തതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button