ThiruvananthapuramLatest NewsKeralaNattuvarthaNews

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അരുവിക്കര സ്വദേശികളായ ഷിബിൻ(18), നിധിൻ(21) എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളായ ഷിബിൻ(18), നിധിൻ(21) എന്നിവരാണ് മരിച്ചത്.

Read Also : ‘ഞാൻ അപമാനിതനാണ്, എന്റെ ധാർമിക മൂല്യങ്ങളാണ് അവരുടെ പ്രശ്നം’: രൂക്ഷവിമർശനവുമായി ജിയോ ബേബി

തിരുവനന്തപുരത്ത് അരുവിക്കരയിൽ പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.45-നാണ് അപകടം ഉണ്ടായത്. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിൽ പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അരുവിക്കരയിൽ നിന്നും വെള്ളനാട് പോകുകയായിരുന്നു യുവാക്കൾ. മരിച്ച ഷിബിനും നിധിനും അയൽ വാസികളാണ്.

Read Also : രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കി: വി ശിവന്‍കുട്ടി

അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button