ThiruvananthapuramKeralaNattuvarthaLatest NewsNews

മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു: 23കാരൻ അറസ്റ്റിൽ

ഗു​ണ്ട ഡ​യ​മ​ണ്ട് കു​ട്ട​ൻ എ​ന്ന ആ​ദ​ർ​ശി​നെ(23) ഫോ​ർ​ട്ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ടി​മു​ഖ​ത്ത് മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗു​ണ്ട അറസ്റ്റിൽ. ഗു​ണ്ട ഡ​യ​മ​ണ്ട് കു​ട്ട​ൻ എ​ന്ന ആ​ദ​ർ​ശി​നെ(23) ഫോ​ർ​ട്ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

മ​ണ​ക്കാ​ട് കു​ര്യാ​ത്തി എം.​എ​സ്.​കെ ന​ഗ​റി​ൽ അ​ജി​ത്തി​നെ​യും ര​ണ്ട് സു​ഹൃ​ത്തു​ക​ളെ​യും മ​ർ​ദി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് മ​ദ്യ​പി​ച്ചെ​ത്തി അ​സ​ഭ്യം​ വി​ളി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ജി​ത്തി​നെ​യും ര​ണ്ട് സു​ഹൃ​ത്തു​ക​ളെ​യും കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം ഞാ​യ​റാ​ഴ്ച ക​ല്ലു​ക​ളും ഇ​രു​മ്പ് ക​മ്പി​യു​മാ​യി ആ​ക്ര​മി​ച്ച​ത്.

Read Also : ‘എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിംപെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു’- നാസർ ഫൈസി

നേ​ര​ത്തെ ആ​റ്റു​കാ​ൽ സ്വ​ദേ​ശി വി​നോ​ദി​ന്‍റെ ഗോ​ഡൗ​ണി​ൽ​നി​ന്ന നാ​ല് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന അ​ലൂ​മി​നി​യും മോ​ഷ്ടി​ച്ച കേ​സി​ലും ക​ല്ല​ടി​മു​ഖം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ലും മ​ണ​ക്കാ​ട് സ്വ​ദേ​ശി കു​മാ​ര ദാ​സി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഫോ​ർ​ട്ട് എ.​സി.​പി എ​സ്. ഷാ​ജി, സി.​ഐ ഷി​ബു, എ​സ്.​ഐ​മാ​രാ​യ അ​ഭി​ജി​ത്ത്, വി​നോ​ദ് അ​നു ശ്രീ​ജേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സാ​ബു, ജീ​ത്ത്, ര​തീ​ഷ്, ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button