KeralaLatest News

‘വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കും’: മുഖ്യമന്ത്രി

തൃശൂർ: വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നോക്കേണ്ടത്. കോളജുകളിലും സർവകലാശാലകളിലും സൗകര്യവും പഠന സംവിധാനങ്ങളും വർധിപ്പിക്കണം. ക്യാംപസ്‌ എല്ലാ സമയത്തും വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ സാധിക്കണം. ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവ് പുറത്തറിഞ്ഞാൽ വിദ്യാർഥികൾ ഇങ്ങോട്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാനായി രാജ്യാന്തര ഹോസ്റ്റൽ സമുച്ചയം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ കൂടുതൽ മികവുറ്റതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാണ്‌ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവാണ് കേരള യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ച എ++ ഉന്നത ഗ്രേഡെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പഠിക്കാനായി കുട്ടികൾ സംസ്ഥാനം വിട്ടു പുറത്തുപോകുന്നതിൽ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാം വളർന്നുവന്ന സാഹചര്യമല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈക്കുമ്പിളിലാണ്‌. അതുകൊണ്ടുതന്നെ വിദേശത്തു പോയി പഠിക്കാൻ അവർക്ക് താൽപര്യം ഉണ്ടാകും. അവരുടെ അഭിപ്രായങ്ങൾക്കൊപ്പം രക്ഷിതാക്കൾ നിൽക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button