ബാങ്ക് ഓഫ് ദ ഇയർ 2023 അവാർഡ് പ്രഖ്യാപിച്ചു: ഇന്ത്യയിൽ നിന്നും കരസ്ഥമാക്കിയത് ഈ ബാങ്ക്

ബാങ്കിംഗ് മേഖലയിലെ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്

ആഗോള ബാങ്കിംഗ് മേഖലയിലെ മികച്ച ബാങ്കുകൾക്ക് നൽകുന്ന ബാങ്ക് ഓഫ് ദ ഇയർ 2023 അവാർഡ് പ്രഖ്യാപിച്ചു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്കാണ് അവാർഡിന് അർഹത നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഏക ബാങ്ക് കൂടിയാണ് ഫെഡറൽ ബാങ്ക്. ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടാനും ഫെഡറൽ ബാങ്കിന് സാധിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും മികവ് തെളിയിക്കുകയും, നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്തതോടെയാണ് ഈ വർഷത്തെ ബാങ്ക് ഓഫ് ദി ഇയർ അവാർഡ് ഫെഡറൽ ബാങ്കിനെ തേടിയെത്തിയത്. ഫെഡറൽ ബാങ്കിന് രാജ്യത്തുടനീളം 1200-ലധികം ശാഖകളും, 1,900-ലധികം എടിഎമ്മുകളും ഉണ്ട്. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബിൽ പേയ്മെന്റ്, ഓൺലൈൻ ഫീസ് ശേഖരണം, ഡെപ്പോസിറ്ററി സേവനങ്ങൾ, ക്യാഷ് മാനേജ്മെന്റ് സേവനങ്ങൾ, മർച്ചന്റ് ബാങ്കിംഗ് സേവനങ്ങൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സേവനങ്ങളാണ് ഫെഡറൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

Also Read: നിലവാരമില്ലാത്ത ബില്ലുകൾ നൽകുന്നത് ഉപഭോക്തൃ അവകാശ ലംഘനം: സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശവുമായി കൺസ്യൂമർ ഫോറം

Share
Leave a Comment