ThiruvananthapuramLatest NewsKeralaNattuvarthaNews

ഡോ. ഷഹനയുടെ ആത്മഹത്യ: കുറ്റാരോപിതനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി പിജി ഡോക്ടർമാരുടെ സംഘടന

തിരുവനന്തപുരം: ഡോക്ടർ ഷെഹനയുടെ മരണത്തിൽ കുറ്റാരോപിതനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി പിജി ഡോക്ടർമാരുടെ സംഘടന. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണം എന്നും കെഎംപിജിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മരിച്ച ഷഹ്നയ്ക്ക് ഒപ്പമാണ് സംഘടനയെന്നും ഇത്തരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾ സഹായത്തിനായി മുന്നോട്ട് വരണമെന്നും സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷെഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ അബ്ദുള്‍ അസീസിൻ്റെയും ജമീലയുടെയും മകളാണ് ഷെഹന. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഷെഹന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പിജിക്ക് പ്രവേശനം നേടിയത്.

സംവിധായകൻ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ പരിപാടിയിൽ വിലക്കിയ സംഭവം: ഫാറൂഖ് കോളജ് യൂണിയന് പിന്തുണയുമായി എംഎസ്എഫ്

അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ഷെഹനയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിയിരുന്നു. ഉപ്പ മരിച്ചതോടെ സാമ്പത്തികമായി ആരും സഹായിക്കാനില്ലെന്നും പ്രണയ വിവാഹത്തിന് സ്ത്രീധനം നൽകാൻ ശേഷിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. ഷഹ്നയെ കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹപാഠികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പഠനത്തിൽ മിടുക്കിയായിരുന്ന, മെറിറ്റ് സീറ്റിൽ എംബിബിഎസ് പ്രവേശനം നേടിയ ഷെഹന സുഹൃത്തായ ഡോക്ടറുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ, വരന്റെ വീട്ടുകാർ വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് വിവാഹം മുടങ്ങുകയും വരൻ വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു. ഇതിന്റെ മാനസിക പ്രയാസത്തിലായിരുന്നു ഷെഹന എന്നും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button