Latest NewsNewsBusiness

ബ്ലൂടൂത്തിലും സുരക്ഷ പിഴവ്! ഫോണിൽ ബ്ലൂടൂത്ത് ഓണാക്കി കറങ്ങി നടക്കുന്ന പതിവ് രീതി ഒഴിവാക്കിക്കോളൂ, കിട്ടുക മുട്ടൻ പണി

2014-ന്റെ അവസാനത്തോടെ പുറത്തിറങ്ങിയ ബ്ലൂടൂത്ത് 4.2 വേർഷന് മുകളിലുള്ള എല്ലാ ഉപകരണങ്ങൾക്കും സുരക്ഷാ ഭീഷണിയുണ്ട്

സ്മാർട്ട്ഫോണിൽ ഇന്ന് അധികമാരും ഉപയോഗിക്കാത്ത ഫീച്ചറുകളിൽ ഒന്നാണ് ബ്ലൂടൂത്ത്. അതുകൊണ്ടുതന്നെ അറിഞ്ഞോ അറിയാതെയോ ബ്ലൂടൂത്ത് ഓൺ ആയാൽ അവ ഓഫ് ചെയ്യുന്ന ശീലം പലർക്കും ഉണ്ടാകാറില്ല. ഇത്തരത്തിൽ ഫോണിൽ ബ്ലൂടൂത്തും ഓണാക്കി കറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. വലിയ രീതിയിലുള്ള സുരക്ഷാ പിഴവാണ് ബ്ലൂടൂത്തിലും കണ്ടെത്തിയിരിക്കുന്നത്. ഉപകരണങ്ങളിലേക്ക് അനുവാദമില്ലാതെ കടന്നുകയറി ആക്രമണം നടത്താൻ ഹാക്കർമാരെ ഈ പിഴവ് സഹായിക്കും.

ബ്ലൂടൂത്ത് ഉപയോഗിച്ച് ഡാറ്റ അയക്കുമ്പോൾ ഫയലുകളുടെ കണ്ടന്റ് ഡീക്രിപ്റ്റ് ചെയ്യാൻ, ബ്ലൂടൂത്ത് ആർക്കിടെക്ചറിലെ കണ്ടെത്താത്ത ലൂപ്പ്ഹോൾസ് ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പിഴവുകൾ ആർക്കിടെക്ചർ തലത്തിൽ തന്നെ ബ്ലൂടൂത്തിനെ ബാധിക്കുന്നതാണ്. അതിനാൽ, ഇത്തരം കേടുപാടുകൾ പെട്ടെന്ന് കണ്ടെത്താനോ, അവ പരിഹരിക്കാനോ ഉപഭോക്താക്കൾക്ക് സാധിക്കുകയില്ല. ഇതിലൂടെ ഹാക്കർമാർക്ക് ബ്ലൂടൂത്തിൽ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ എളുപ്പത്തിൽ മാറ്റാനാകും.

Also Read: പഠിക്കാൻ കാനഡയിലേക്കാണോ? എങ്കിൽ ഇനി ചെലവാകുക ഇരട്ടിയിലധികം പണം, ഈ തൊഴിൽ നിയമം ഉടൻ റദ്ദ് ചെയ്യും

2014-ന്റെ അവസാനത്തോടെ പുറത്തിറങ്ങിയ ബ്ലൂടൂത്ത് 4.2 വേർഷന് മുകളിലുള്ള എല്ലാ ഉപകരണങ്ങൾക്കും സുരക്ഷാ ഭീഷണിയുണ്ട്. പഴയ ഉപകരണങ്ങളിലെ ബ്ലൂടൂത്തുകളിൽ ലഓ-സെക്യൂരിറ്റി ഓതന്റിക്കേഷൻ രീതികളാണ് ഉള്ളത്. അതിനാൽ, ബ്ലൂടൂത്ത് ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. പൊതുസ്ഥലത്ത് ബ്ലൂടൂത്ത് വഴി സെൻസിറ്റീവ് ഫയലുകളും, ചിത്രങ്ങളും ഷെയർ ചെയ്യാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button