Latest NewsComputerNewsIndiaCameraMobile PhoneTechnology

ഏറ്റവും കുറഞ്ഞ വിലയിൽ വൺപ്ലസ് ഇയർ ബഡ്സ്, മെയ് 10 മുതൽ ആമസോണിൽ ലഭ്യമാകും

ഏറ്റവും കുറഞ്ഞ വിലയിൽ വൺ പ്ലസ് വയർലെസ് ഇയർ ബെഡ്സ് അവതരിപ്പിച്ചു. ത്രീഡി ഓഡിയോ എഫക്റ്റുകൾ ഉണ്ടാക്കുന്ന ഡോൾബി സ്പെഷ്യൽ ഓഡിയോ ടെക്നോളജി ഉൾപ്പെടുത്തി നിർമ്മിച്ച ബഡ്സിന്റെ വില 2,799 രൂപയാണ്. മെയ് 10 മുതൽ ആമസോണിലും വൺപ്ലസ് ഓൺലൈൻ സ്റ്റോറിലും ഇവ വാങ്ങാൻ സാധിക്കും.

12.4 എംഎം ടൈറ്റാനിയം ഡയനാമിക് ഡ്രൈവറുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ മികച്ച ബെയ്സ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോൺ വിളിക്കുമ്പോൾ ഉണ്ടാകുന്ന അനാവശ്യ ശബ്ദങ്ങൾ തടയുവാനായി 4 മൈക്രോഫോണുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ബ്ലൂട്ടൂത്ത് വി 5.2, 94 എംഎസ് അൾട്രാ-ലോ ലേറ്റൻസി എന്നിവയുമുണ്ട്.

Also Read: ‘കുഞ്ഞിന്റെ പേരിന്റെ കൂടെ അച്ഛന്റെ മാത്രമല്ല, അമ്മയുടെയും പേര് ചേർക്കണം’ : ചരിത്രവിധിയുമായി കോടതി

വൺപ്ലസ് ഫോണുകളിലേക്ക് ഫാസ്റ്റ് പെയർ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിവേഗം കണക്ട് ചെയ്യാം. ചാർജിങ് കെയ്സിലുളള ബാറ്ററി ഉപയോഗിച്ചാൽ 30 മണിക്കൂർ വരെ ബാറ്ററി ലൈഫ് കിട്ടും. പത്തുമിനിറ്റ് ചാർജ് ചെയ്താൽ അഞ്ച് മണിക്കൂർ പ്രവർത്തിപ്പിക്കാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button