ThiruvananthapuramLatest NewsKeralaNattuvarthaNews

സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറി: ഡോക്ടറായ യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: യുവഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്ന ഷെഹനയെ കഴിഞ്ഞദിവസമാണ് അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. ‘എല്ലാവർക്കും പണം മതി. എല്ലാറ്റിനും മുകളിലും പണമാണ്. എന്നായിരുന്നു ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പിലെ വരികൾ’. സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഡോക്ടർ ഷെഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

പഠനത്തിൽ മിടുക്കിയായിരുന്ന, മെറിറ്റ് സീറ്റിൽ എംബിബിഎസ് പ്രവേശനം നേടിയ ഷെഹന സുഹൃത്തായ ഡോക്ടറുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ, വരന്റെ വീട്ടുകാർ വൻതുകയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് വിവാഹം മുടങ്ങുകയും വരൻ വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു. ഇതിന്റെ മാനസിക പ്രയാസത്തിലായിരുന്നു ഷെഹന എന്നും ബന്ധുക്കൾ വ്യക്തമാക്കി.

‘ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കും’: ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു, ജാഗ്രതയിൽ സുരക്ഷാ ഏജൻസികൾ

വിദേശത്തായിരുന്ന ഷെഹനയുടെ അച്ഛൻ മാസങ്ങൾക്ക് മുൻപ് മരിച്ചതോടെ ഈ കുടുംബം സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. ഷെഹനയുടെ അച്ഛൻ പലർക്കും കടം കൊടുത്തിരുന്നു. ഈ പണം തിരികെ കിട്ടാതെ വന്നതും ഈ കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സഹോദരൻ ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി ചെയ്യുകയാണ്. അതേസമയം ഷെഹനയുടെ ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഷഹനയുടെ സുഹൃത്തായ ഡോക്ടറെ അടക്കം ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button