സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് വിലയിൽ നിന്ന് താഴെയിറങ്ങി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 100 രൂപ കുറഞ്ഞ്, 5,785 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം നടന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമായിരുന്നു നിരക്ക്. ഇതാദ്യമായാണ് സ്വർണവില 47,000 രൂപയ്ക്ക് മുകളിൽ കടന്നത്.
ആഗോള തലത്തിൽ സ്വർണവില ഇടിവിലേക്ക് പോയതോടെയാണ് ആഭ്യന്തര വിലയും അനുപാതികമായി ഇടിഞ്ഞത്. ട്രോയ് ഔൺസിന് 81.10 ഡോളർ താഴ്ന്ന്, 2,037.60 ഡോളർ എന്നതാണ് ആഗോള വിപണിയിലെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ നിർണായക നിലവാരമായ 2,080 ഡോളർ മറികടക്കാൻ സാധിച്ചിരുന്നെങ്കിലും, പിന്നീട് വില ഇടിയുകയായിരുന്നു. വൻകിട നിക്ഷേപകർ നിലവിൽ ലാഭമെടുപ്പ് നടത്തിയതോടെയാണ് ആഗോള വിപണിയിൽ വില ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വർണവില പുതിയ റെക്കോർഡുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
Post Your Comments