KollamLatest NewsKeralaNattuvarthaNews

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തിവച്ച് പണം അപഹരിച്ചു: മോഷ്ടാവ് പിടിയിൽ

പരീക്ഷ ഫീസടക്കുന്നതിന് കൈയിൽ കരുതിയിരുന്ന 3000 രൂപ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പറയുന്നു

ഇരവിപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തിവച്ച് പണം അപഹരിച്ച മോഷ്ടാവ് അറസ്റ്റിൽ. നാട്ടുകാർ പിടികൂടിയാണ് മോഷ്ടാവിനെ പൊലീസിന് കൈമാറിയത്.

Read Also : മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പരാജയം, വോട്ടിങ് മെഷിനിൽ തിരിമറി നടന്നെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

തിങ്കളാഴ്ച രാത്രി എട്ടരയോടെ അയത്തിലായിരുന്നു സംഭവം. പരീക്ഷ ഫീസടക്കുന്നതിന് കൈയിൽ കരുതിയിരുന്ന 3000 രൂപ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പറയുന്നു.

Read Also : കാമുകിയായ അശ്വിനിയുടെ കുഞ്ഞിനെ കൊന്നത് താനെന്ന് വെളിപ്പെടുത്തി ഷാനിഫ്, തർക്കം പിതൃത്വത്തെ ചൊല്ലി

നാട്ടുകാർ തടഞ്ഞു വച്ചതോടെ മറ്റൊരു യുവാവും സമാനമായ അക്രമത്തിനിരയായതായി പറഞ്ഞ് സ്ഥലത്തെത്തി. തുടർന്ന്, കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button