തെലങ്കാന: തെലങ്കാന കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് രേവന്ത് റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നല്‍കുകയും, കെസിആറിനെ നേരിട്ട് എതിര്‍ത്ത് തോല്‍പ്പിക്കുകയും ചെയ്ത റെഡ്ഡി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്‌തേക്കും.
Read Also: ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാനൊങ്ങി കേന്ദ്രസർക്കാർ, സബ്സിഡിക്കായി അനുവദിക്കുന്നത് കോടികൾ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡിക്കും ഭട്ടി വിക്രമര്‍ക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നും സംസ്ഥാനത്ത് റൊട്ടേഷന്‍ മുഖ്യമന്ത്രി ഫോര്‍മുല ഉണ്ടാകില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനും മല്‍കജ്ഗിരിയില്‍ നിന്നുള്ള ലോക്സഭാ എംപിയുമായ രേവന്ത് റെഡ്ഡി തെലങ്കാന രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. 2017ല്‍ തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്ന് (ടിഡിപി) കോണ്‍ഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചലനാത്മകതയില്‍ കാര്യമായ മാറ്റമുണ്ടാക്കി. രണ്ട് തവണ എംഎല്‍എയായ രേവന്ത് റെഡ്ഡി ഇപ്പോള്‍ തെലങ്കാന കോണ്‍ഗ്രസിന്റെ പ്രധാന മുഖമാണ്.
Post Your Comments