Latest NewsNewsBusiness

ബൈജൂസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി: ജീവനക്കാർക്ക് ശമ്പളം നൽകാൻ വീടുകൾ പണയം വെച്ച് ബൈജൂസ് ഉടമ

ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റിൽ 15,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്

പ്രമുഖ എഡ്യു ടെക് സ്ഥാപനമായ ബൈജൂസിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്തതോടെ വീടുകൾ പണയപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ. ശമ്പളത്തിനുളള പണം കണ്ടെത്താൻ മൂന്ന് വീടുകളാണ് പണയം വച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരുവിലെ രണ്ട് കുടുംബ വീടുകളും, എപ്സിലോണിൽ നിർമ്മാണത്തിലിരിക്കുന്ന വില്ലയുമാണ് ഏകദേശം 100 കോടി രൂപയ്ക്ക് പണയം വെച്ചിട്ടുള്ളത്. പണയം വെച്ച് ലഭിക്കുന്ന തുകയിൽ നിന്ന് ജീവനക്കാർക്കുള്ള ശമ്പളം നൽകാനാണ് തീരുമാനം.

ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റിൽ 15,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവർക്ക് ഉടൻ തന്നെ ശമ്പളം നൽകുന്നതിനുള്ള നീക്കം ആരംഭിക്കുന്നതാണ്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ബൈജൂസിന്റെ പ്രതിനിധികൾ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. 2015ലാണ് ബൈജൂസ് ലേർണിംഗ് ആപ്പ് ലോഞ്ച് ചെയ്തത്. തുടക്ക കാലത്ത് ഏകദേശം 2.2 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനി കൂടിയായിരുന്നു ബൈജൂസ്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ച തുക 80 കോടി ഡോളർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിലേക്ക് ബൈജു രവീന്ദ്രൻ നിക്ഷേപിച്ചതോടെയാണ് ബൈജൂസിൽ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. പിന്നീട് വിവിധ തലങ്ങളിൽ നിന്ന് ബൈജൂസിനെതിരെ ആരോപണങ്ങൾ ഉയരുകയായിരുന്നു.

Also Read: തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

shortlink

Related Articles

Post Your Comments


Back to top button