
ചിങ്ങവനം: റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച അന്യസംസ്ഥാന സ്വദേശി പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സലാമി(35)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ചാമക്കുളം റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയുമാണ് ഇയാൾ ആക്രമിച്ചത്. ട്രെയിൻ വരുന്ന സമയത്ത് റെയിൽവേ ക്രോസിലൂടെ നടക്കുന്നതിനെ ഗേറ്റ് കീപ്പറായ യുവതി വിലക്കുകയും ട്രെയിൻ വരുന്ന സമയമായതിനാല്‍ റെയിൽവേ ഗേറ്റ് അടക്കാൻ പോകുകയാണെന്ന് പറഞ്ഞതിലുമുള്ള വിരോധത്തിൽ യുവതിയെ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഭർത്താവിനെയും ഇയാൾ ആക്രമിച്ചു.
യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ വി.എസ്. അനിൽകുമാർ, എസ്.ഐ വിപിൻചന്ദ്രൻ, സി.പി.ഒമാരായ പ്രകാശ്, പ്രിൻസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. സലാമിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments