
ഹരിപ്പാട്: വാഹനാപകടത്തെ തുടർന്ന് വിദേശത്ത് നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം. വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മഹാദേവികാട് മീനത്തുമൂലയിൽ രജീഷ് ആണ് മരിച്ചത്. 33 വയസായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഡാണാപ്പടി പാലത്തിന് സമീപം ആയിരുന്നു അപകടം നടന്നത്. രജീഷ് സഞ്ചരിച്ച സ്‌കൂട്ടറും ഓംനി വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഷാർജയിലായിരുന്ന രജീഷ് രണ്ടാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്.
Post Your Comments