Latest NewsKeralaNewsIndia

വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: അടിയന്തിര പ്രമേയ നോട്ടീസുമായി കെ സുധാകരൻ

ന്യൂഡൽഹി: പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി കെ സുധാകരൻ എംപി. കേരളത്തിലെ പ്രശ്‌നങ്ങൾ ഉയർത്തിയാണ് അദ്ദേഹം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് അടിയന്തിര പ്രമേയ നോട്ടീസിൽ കെ സുധാകരൻ പറയുന്നു. സർക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു നേരിട്ട രീതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

Read Also: അത്യപൂർവ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്: അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി

ഇന്ന് മുതലാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. ഡിസംബർ 22 വരെയാണ് സമ്മേളനം നടക്കുക. 19 ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Read Also: ഭർത്താവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മ കാറിടിച്ചു മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button