Latest NewsKeralaNews

ഷോർട്ട്ഫിലിം ഓഡിഷൻ; മയക്കുമരുന്ന് സംഘം ഇടപാടുകൾ നടത്തിയിരുന്നതു തന്ത്രപരമായി: മൂന്നംഗ സംഘം ഒടുവില്‍ പിടിയിലായി

പറവൂർ: കൊച്ചി വടക്കൻ പരവൂറിൽ പിടിയിലായ മയക്കുമരുന്ന് സംഘം ഇടപാടുകൾ നടത്തിയിരുന്നതും മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതും തന്ത്രപരമായെന്ന് പൊലീസ്. സിനിമപ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തും കാറിന്‍റെ സ്റ്റെപ്പിനി ടയറിലടക്കം മയക്കുമരുന്ന് ഒളിപ്പിച്ചുമാണ് സംഘം അതീവ ജാഗ്രതയോടെ എംഡിഎം അടക്കമുള്ള മയക്കുമരുന്നുകളുടെ ഇടപാടുകൾ നടത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കോടികളുടെ രാസലഹരിയുമായി കൊച്ചി വടക്കന്‍ പറവൂരില്‍ മൂന്നംഗ സംഘം പൊലീസിന്‍റെ പിടിയിലാകുന്നത്. ഒരു പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

തമ്പുരു എന്ന് വിളിപ്പേരുള്ള കരുമാലൂര്‍ തട്ടാമ്പടി കണ്ണന്‍ കുളത്തില്‍ നിഥി വേണു, ആലങ്ങാട് നീറിക്കോട് തേവരപ്പിള്ളി നിധിന്‍ വിശ്വം, ഇവര്‍ക്ക് വീട് വാടകയ്ക്ക് കൊടുത്ത പെരുവാരം ശരണം വീട്ടില്‍ അമിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. നാലാമന്‍ വാണിയക്കാട് സ്വദേശി നിഖില്‍ പ്രകാശ് ആണ് ഓടി രക്ഷപ്പെട്ടത്. പ്രതികളില്‍ നിന്ന് പൊലീസ് ഒന്നേമുക്കാല്‍ കിലോ എംഡിഎംഎ പിടിച്ചെടുത്തു.

വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കാറിന്‍റെ സ്റ്റെപ്പിനിയായി വച്ച ടയര്‍ കീറി പരിശോധിച്ചപ്പോഴാണ് ഒന്നരക്കിലോയോളം എംഡിഎംഎ കണ്ടെടുത്തത്.

ഡല്‍ഹിയില്‍ നിന്നുമാണ് പ്രതികൾ രാസലഹരി നാട്ടിലെത്തിച്ചതെന്ന് എറണാകുളം റൂറല്‍ എസ്‍പി വൈഭവ് സക്സേന പറഞ്ഞു. ഇരുപത് ഗ്രാം പാക്കറ്റുകളിലായാണ് വില്‍പന നടത്തിയിരുന്നത്. പിടിയിലായ നിധിന്‍ വേണു പാലക്കാട് കഞ്ചാവ് കേസില്‍ പ്രതിയാണ്. നിധിന്‍ വിശ്വത്തിനെതിരെ വധശ്രമക്കേസും ആത്മഹത്യാ പ്രേരണാ കേസുമുണ്ട്. ഓപറേന്‍ ക്ലീനില്‍ എറണാകുളം റൂറലില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണ് ഇതെന്ന് എസ്പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button