
ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ചെന്നൈയില്‍ അഞ്ചു മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. റണ്‍വേ വെള്ളത്തിലായതിനാല്‍ ചെന്നൈ വിമാനത്താവള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയെത്തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റുള്ളവ വഴിതിരിച്ചുവിടുകയും ചെയ്തു.
Read Also; രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകളുടെ സംഘടന
മൈചൗങ് ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മുഴുവന്‍ ചെന്നൈയില്‍ കനത്ത മഴ പെയ്തിരുന്നു. മഴയില്‍ വെള്ളക്കെട്ട് രൂക്ഷമാകുകയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു.
കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെന്റ് തോമസ് മെട്രോ സ്റ്റേഷനില്‍ നാലടിയോളം വെള്ളം ഉയര്‍ന്നു. ഇതു കാരണം സ്റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ആലന്തൂരില്‍ നിന്ന് മെട്രോ ട്രെയിനില്‍ കയറാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കനത്ത മഴയില്‍ നഗരത്തിലുടനീളം അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചെന്നൈ പോലീസ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘മൈചോങ്’ ചുഴലിക്കാറ്റ് സജീവമാണെന്നും ഇപ്പോള്‍ അത് തീവ്ര ചുഴലിക്കാറ്റായി മാറിയെന്നും ഐഎംഡി ഏറ്റവും പുതിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
Post Your Comments