KeralaLatest NewsNews

ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്, അയ്യപ്പ ദര്‍ശനത്തിന് 7 മണിക്കൂര്‍ നീളുന്ന ക്യൂ

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. തിരക്ക് കൂടിയതോടെ ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളമാണ് ക്യൂവില്‍ നില്‍ക്കുന്നത്. തീര്‍ത്ഥാടനം തുടങ്ങിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസമാണ് ഏറ്റവും അധികം ഭക്തര്‍ ദര്‍ശനത്തിനെത്തിയത്. എണ്‍പതിനായിരത്തിലധികം ആളുകളാണ് ഓരോ ദിവസവും ദര്‍ശനം നടത്തിയത്. ആളുകള്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതോടെ വലിയ തിക്കും തിരക്കുമാണ്. മുഴുവന്‍ സമയും നടപ്പന്തല്‍ നിറയുന്നു. ക്യൂ കോംപ്ലക്‌സ് മുതല്‍ മരക്കൂട്ടം വരെ നീണ്ട നിര. ഏഴ് മണിക്കൂര്‍ വരെയാണ് തീര്‍ത്ഥാടകര്‍ ക്യൂവില്‍ നില്‍ക്കുന്നത്. പലരും കുഴഞ്ഞ് വീണു.

Read Also: സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത! Poco X5 Pro, Samsung Galaxy M14 എന്നിവയ്ക്ക് വമ്പൻ വിലക്കിഴിവ്; വിശദവിവരം

പൊലീസ് വിവിധ കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ വച്ചാണ് ആളുകളെ കടത്തി വിടുന്നത്. പതിനെട്ടാം പടിയില്‍ ആളുകളെ കയറ്റുന്നതിന്റെ വേഗം കുറഞ്ഞെന്നും ആക്ഷേപമുണ്ട്. വരും ദിവസങ്ങളിലും ഇതേ രീതിയില്‍ തിരക്കുണ്ടാവാനാണ് സാധ്യത. തീര്‍ത്ഥാടനം തുടങ്ങി ഇതുവരെ എട്ട് ലക്ഷത്തോളം ഭക്തരാണ് ദര്‍ശനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button