Latest NewsIndiaNewsMobile PhoneTechnology

സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത! Poco X5 Pro, Samsung Galaxy M14 എന്നിവയ്ക്ക് വമ്പൻ വിലക്കിഴിവ്; വിശദവിവരം

ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് ആവേശകരമായ വാർത്തയുമായി ഫ്ലിപ്പ്കാർട്ട്. ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഫ്ലിപ്പ്കാർട്ട് അതിന്റെ ഏറ്റവും പുതിയ ബൊനാൻസ വിൽപ്പന ആരംഭിച്ചു. ഡിസംബർ 6 വരെയാണ് ഓഫർ ഉണ്ടാവുക. കഴിഞ്ഞ മാസത്തെ ദീപാവലി വിൽപ്പനയുടെ വിജയത്തെത്തുടർന്ന്, ഈ പുതിയ ഇവന്റ് വിവിധ സ്മാർട്ട്‌ഫോണുകൾക്ക് മറ്റൊരു ഓഫറുകൾ നൽകുകയാണ്. Poco X5 Pro, Samsung Galaxy M14 തുടങ്ങിയവ ഓഫർ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം.

22,999 രൂപ വിലയിൽ ഇന്ത്യയിൽ ആദ്യം പ്രഖ്യാപിച്ച പോക്കോ X5 പ്രോയ്ക്ക് ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ വിൽപ്പനയ്ക്കിടെ വൻ വിലക്കുറവ് ലഭിച്ചു. ഇത് 18,999 രൂപയ്ക്ക് വിൽക്കുന്നു. അതായത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം 4,000 രൂപ കിഴിവ് നൽകുന്നു. നിലവിൽ 20,000 രൂപയിൽ താഴെയുള്ള മികച്ച 5G ഫോണുകളിൽ ഒന്നാണിത്.

39,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വഴി നതിംഗ് ഫോൺ (2) വാങ്ങാം. 5G ഫോണായ നതിംഗ് ഈ വർഷം ആദ്യം 44,999 രൂപയ്ക്ക് ആണ് പുറത്തിറക്കിയത്. 5,000 രൂപയാണ് വിലക്കുറവ്. കാനറ ബാങ്ക് ക്രെഡിറ്റ് കാർഡിന് 10 ശതമാനം അധിക കിഴിവുമുണ്ട്, ഇത് ഒരു നിശ്ചിത മാർജിനിൽ വില കുറയ്ക്കും.

അതുപോലെ, ഏറ്റവും പുതിയ ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ വിൽപ്പന സമയത്ത് സാംസങ് ഗാലക്‌സി എം 14 കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,399 രൂപയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ച ബാങ്ക് ഓഫർ ഈ സാംസങ് ഫോണിലും ലഭ്യമാണ്. കൂടാതെ, നിങ്ങളുടെ ബജറ്റ് 15,000 രൂപയിൽ താഴെയാണെങ്കിൽ ഇത് നിലവിൽ ഏറ്റവും മികച്ച ഫോൺ ഡീലുകളിൽ ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button