ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഇത് നരേന്ദ്ര ഭാരതം’: ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയെ പ്രശംസിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്തെ നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, ‘ഇത് നരേന്ദ്ര ഭാരതം’ എന്ന തലക്കെട്ടോടെ മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഉള്‍പ്പെടുന്ന ചിത്രം കെ സുരേന്ദ്രന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘തകര്‍ക്കാനാവാത്ത വിശ്വാസം. ഉജ്ജ്വല സെമി ഫൈനല്‍ കടന്ന് തകര്‍പ്പന്‍ ഫൈനലിലേക്ക്….’ എന്നും ചിത്രത്തിനൊപ്പം സുരേന്ദ്രന്‍ കുറിച്ചിട്ടുണ്ട്. നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ ആയാണ് സുരേന്ദ്രൻ സൂചിപ്പിച്ചത്.

രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുള്ളവരെയും വിയോജിപ്പുള്ളവരെയും അംഗീകരിക്കുന്ന സമീപനമാണ് കേരളത്തിന്റേത്: എം എ ബേബി

നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലുമാണ് ബിജെപി മുന്നേറ്റം കാഴ്ചവെച്ചത്. മധ്യപ്രദേശില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 150ലധികം സീറ്റുകളിൽ ബിജെപി മുന്നേറുന്നുണ്ട്. രാജസ്ഥാനില്‍ 110ലധികം സീറ്റുകളിൽ ബിജെപി ലീഡ് നേടി. ഛത്തീസ്ഗഡില്‍ തുടക്കത്തില്‍ ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസ് പിന്നീട് താഴോട്ട് പോകുകയായിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തെലങ്കാനയിലും ബിജെപി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button