ചുരുങ്ങിയ കാലയളവിനുള്ളിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ വളർച്ച കൈവരിച്ച സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി ഓരോ വിഭാഗങ്ങളും പ്രത്യേക പങ്കാണ് വഹിച്ചിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിൽ ഒന്നാണ് ബിസിനസ് രംഗം. ചെറിയ സ്റ്റാർട്ടപ്പുകൾ മുതൽ വൻകിട കമ്പനികൾ വരെ രാജ്യത്തെ സാമ്പത്തിക രംഗത്ത് നൽകുന്ന സംഭാവന വളരെ വലുതാണ്. കൂടാതെ, ബിസിനസുകൾക്ക് ആവശ്യമായ നിരവധി സഹായങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്നത്.
മറ്റ് ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അസാധാരണമായ വളർച്ചയാണ് കൈവരിച്ചത്. 2047-ലെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ 26 ട്രില്യൺ യുഎസ് ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ നേട്ടം കൈവരിക്കാൻ ബിസിനസ് രംഗവും വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ നൽകിയ ഓർഡറുകൾ. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 500 ഓളം ജെറ്റ് വിമാനങ്ങൾ സ്വന്തമാക്കാനുള്ള കരാറിലാണ് ഈ വർഷം എയർ ഇന്ത്യ ഒപ്പുവച്ചിരിക്കുന്നത്. എയർ ഇന്ത്യക്ക് പുറമേ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികളും വമ്പൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
Also Read: ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പള്ളി വികാരി പിടിയിൽ
ഇന്ത്യയുടെ ബിസിനസ് നേട്ടങ്ങളിൽ എടുത്തുപറയേണ്ടതായി നിരവധി കാര്യങ്ങളാണ് ഉള്ളത്. ഈ വർഷം ഇ20 ഫ്യുവൽ പദ്ധതിക്ക് തുടക്കമിടാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്താണ് ഇ20 ഫ്യുവൽ പദ്ധതി സാക്ഷാത്കരിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിലൂടെ സാമ്പത്തിക നേട്ടത്തിന് പുറമേ, പരിസ്ഥിതി സൗഹൃദം സൃഷ്ടിക്കാനും കഴിയുന്നതാണ്. ഈ വർഷമാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേ നാടിനായി സമർപ്പിച്ചത്. ഇന്ത്യയുടെ രണ്ട് പ്രധാന നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ സംവിധാനം ബിസിനസ് രംഗത്ത് വലിയ നേട്ടമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്.
Post Your Comments