CinemaLatest NewsBollywoodNewsIndiaEntertainmentMovie Gossips

‘ദൈവം ശരിക്കും ദയയുള്ളവനാണ്’: ‘അനിമൽ’, വിജയത്തിൽ പ്രതികരിച്ച് ബോബി ഡിയോൾ

മുംബൈ: രൺബീർ കപൂർ, ബോബി ഡിയോൾ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ 1ന് പ്രദർശനത്തിനെത്തിയ ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. രണ്ട് ദിവസംകൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. അനിമലിൽ വില്ലൻ വേഷമാണ് ബോബി ഡിയോളിന്റേത്.

അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത ചിത്രമാണ് ‘അനിമൽ’. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അനിൽ കപൂർ ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചാല്‍ അതിന്റെ പരിണിത ഫലമുണ്ടാകും: കോണ്‍ഗ്രസിനെ പരിഹസിച്ച് വെങ്കിടേഷ് പ്രസാദ്

ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ബോബി ഡിയോൾ ഒരു വിജയചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നടന്റെ വൈകാരികമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തങ്ങളുടെ ചിത്രത്തിന് ലഭിച്ച വിജയം ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്ന് അനിമലിന്റെ അണിയറ പ്രവർത്തകരോട് ബോബി ഡിയോൾ പറയുന്നു.

‘ദൈവം ശരിക്കും ദയയുള്ളവനാണ്. വളരെ നന്ദിയുണ്ട്. നമ്മുടെ ചിത്രത്തിന് ഒരുപാട് സ്നേഹം ലഭിച്ചു. ഈ വിജയം ഒരു സ്വപ്നപോലെയാണ് തോന്നുന്നത്’, ബോബി ഡിയോൾ പറഞ്ഞു. നിറ കണ്ണുകളോടെയാണ് നടൻ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button