തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 18നും 45നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകർക്കായി സമഗ്ര ഭിന്നശേഷി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സ്റ്റെപ് അപ്പ് ക്യാമ്പയിൻ രജിസ്‌ട്രേഷനും ഡിസംബർ 4ന് മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ രാവിലെ 10.30ന് എത്തിച്ചേരേണ്ടതാണ്. പ്ലസ്ടു, ഐടിഐ, പോളി ടെക്‌നിക് തുടങ്ങിയ അടിസ്ഥാന യോഗ്യതകളോ ഉന്നത യോഗ്യതകളോ ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഭിന്നശേഷി വിഭാഗത്തിൽ പെട്ടിട്ടുള്ള 594 പേരാണ് ജില്ലയിൽ നിന്നും ഇതുവരെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴിൽ സാധ്യതകളുടെ പരിഗണനകളും പരിശോധിച്ച് നൈപുണ്യ പരിശീലനത്തിലൂടെ അഭിരുചിക്കും താൽപ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്. നൈപുണ്യ പരിശീലനം, കരിയർ കൗൺസിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്‌കോർ ടെസ്റ്റ് , റോബോട്ടിക് ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് മിഷൻ ലഭ്യമാക്കുന്ന സേവനങ്ങൾ. DWMS വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലന്വേഷകരിൽ മിഷൻ നൽകുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രത്യേക തൊഴിൽ മേളകളിലൂടെ തൊഴിൽ ഉറപ്പാക്കും.
Post Your Comments